എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു

By Trainee Reporter, Malabar News
air india
Ajwa Travels

ന്യൂഡെൽഹി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം എയർ ഇന്ത്യ ഉപഭോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി പരാതി. യാത്രക്കാരുടെ പ്രാഥമിക വിവരങ്ങളാണ് സർവർ ഹാക്ക് ചെയ്‌തതിലൂടെ ചോർന്നത്.

യാത്രക്കാരുടെ ജനനത്തീയതി, വിലാസം, പാസ്‌പോർട്ട്, ഫോൺ നമ്പർ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവയാണ് ചോർന്നതെന്ന് എയർ ഇന്ത്യ പ്രസ്‌താവനയിലൂടെ അറിയിച്ചു. 2011 ഓഗസ്‌റ്റ് 26 മുതൽ 2021 ഫെബ്രുവരി 26 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് ചോർന്നത്. അതേസമയം, ഇടപാടുകളിൽ നിർണായകമായ സിവിവി, സിവിസി നമ്പറുകൾ തങ്ങൾ സൂക്ഷിക്കാറില്ലെന്ന് കമ്പനി അറിയിച്ചു.

ഡാറ്റ ചോർച്ച നടന്നെന്ന വിവരം ഇ-മെയിൽ വഴിയാണ് എയർ ഇന്ത്യ ഉപഭോക്‌താക്കളെ അറിയിച്ചത്. എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് ഹാക്കിങ്ങിന് ഇരയായത്. എയർ ഇന്ത്യക്ക് പുറമെ ഈ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവീസുകളും ഹാക്കിങ്ങിന് ഇരയായതായാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും യാത്രക്കാരുടെ വിവരങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യ വ്യക്‌തമാക്കി.

Read also: മഴ ശക്‌തം; സംസ്‌ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE