മഴ ശക്‌തം; സംസ്‌ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴ തുടരുന്നു. ഇതേ തുടർന്ന് 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. കൂടാതെ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ചുഴലിക്കാറ്റായി ശക്‌തി പ്രാപിക്കാനിടയുള്ള ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപപ്പെടും. ഇത് 24ആം തീയതിയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് വിലയിരുത്തുന്നത്. ചുഴലിക്കാറ്റായി മാറുന്ന ഈ ന്യൂനമർദ്ദം ഒഡീഷ-ബംഗാൾ തീരത്തേക്ക് കയറുമെന്നും, ഇതേ തുടർന്ന് കേരളത്തിലും ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷകർ വിലയിരുത്തി.

കൂടാതെ യാസ് ചുഴലിക്കാറ്റിന്റെ വരവോടെ ഇത്തവണ കേരളത്തിൽ കാലവർഷം നേരത്തെ എത്തുമെന്നും, ഇതിനിടെ ആൻഡമാനിൽ എത്തിയ കാലവർഷം 26ആം തീയതിയോടെ ശ്രീലങ്കയിലും തുടർന്ന് കേരളത്തിലും എത്തുമെന്നും  കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.

Read also : ലക്ഷദ്വീപില്‍ ഫാസിസ്‌റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു; സംവിധായിക ഐഷ സുല്‍ത്താന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE