ബ്‌ളാക്ക് ഫംഗസ്; കോഴിക്കോട് വയോധികൻ മരിച്ചു

By News Desk, Malabar News
Kozhikode Medical College
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് മരണം റിപ്പോർട് ചെയ്‌തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു മരണം.

കോവിഡ് ബാധിതനായിരുന്ന അഹമ്മദ് കുട്ടി സെപ്‌റ്റംബർ 16നാണ് നെഗറ്റീവ് ആയത്. പിന്നാലെ ബ്‌ളാക്ക് ഫംഗസ് സ്‌ഥിരീകരിക്കുകയായിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ 52 പേരാണ് ബ്‌ളാക്ക് ഫംഗസ് ബാധയെ തുടർന്ന് ചികിൽസ തേടിയത്.

അതേസമയം, ഒരിടവേളക്ക് ശേഷം ഇന്നലെ എറണാകുളത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് ബാധ റിപ്പോർട് ചെയ്‌തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്‌ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കോവിഡിന് പിന്നാലെയാണ് മാരക രോഗം പിടിപെട്ടത്. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.

Also Read: സ്‌കൂൾ തുറക്കൽ; കുട്ടികളുടെ എണ്ണം കുറച്ച് ക്‌ളാസുകൾ ക്രമീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE