ന്യൂഡെൽഹി: രാജ്യത്ത് 2,40,842 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗികളുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിനിടെ 3741 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 2,99,266 ആയി. 3,55,102 പേർ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 2,34,25,467 ആയി ഉയർന്നിട്ടുണ്ട്. സജീവ രോഗികളുടെ എണ്ണം 28,05,399 ആയി കുറഞ്ഞു.
മാർച്ചിൽ 10.25 ലക്ഷവും ഏപ്രിലിൽ 66.13 ലക്ഷവും ആയിരുന്നു ആകെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ. എന്നാൽ ഈ മാസം ഇതുവരെ 77 ലക്ഷത്തോളം പേർക്ക് കോവിഡ് ബാധയുണ്ടായി. 90,000ൽ അധികം മരണങ്ങളും ഈ മാസം റിപ്പോർട് ചെയ്തു. ഏപ്രിലിൽ 45,000ന് അടുത്ത് മരണങ്ങളാണ് നടന്നത്. മാർച്ച്- 5417, ഫെബ്രുവരി-2777, ജനുവരി-5536 എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിലെ മരണസംഖ്യ.
Read Also: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് നോട്ടീസയച്ച് ഐഎംഎ






































