ന്യൂഡെൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനിടെ രാജ്യത്ത് 2,08,921 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,71,57,795 ആയി ഉയർന്നു. അതേസമയം 4,157 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 24,95,591 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,955 ആളുകൾ കൂടി കോവിഡിൽ നിന്നും മുക്തി നേടി. ഇതുവരെ 2,43,50,816 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 89.66 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,11,388 ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,17,320 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തിയ രാജ്യമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ഇതുവരെ 33,48,11,496 സാമ്പിളുകളുടെ ടെസ്റ്റാണ് രാജ്യത്ത് പൂർത്തീകരിച്ചത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത് 20,06,62,456 ഡോസ് വാക്സിനാണ്.
Read Also: കോവിഡ് വ്യാപനം; ‘സർക്കാരിന്റെ പരാജയം മറയ്ക്കാൻ കർഷകരെ കാരണക്കാരാക്കുന്നു’; രാകേഷ് ടിക്കായത്ത്







































