തിരുവനന്തപുരം: കേരളാ വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം. കോഴിക്കോട് മലാപ്പറമ്പിലും എറണാകുളത്ത് ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകളാണ് ഇപ്പോള്‍ ദേശീയ അംഗീകാരം നേടിയിരിക്കുന്നത്. ഇതോടെ നാഷണൽ അക്രഡിറ്റേഷൻ ലഭിച്ച വാട്ടർ അതോറിറ്റി സ്ഥാപനങ്ങൾ മൂന്നായി ഉയർന്നു.
2017ല്‍ എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ആദ്യമായി ദേശീയ അക്രഡിറ്റേഷൻ ലഭിച്ചത്. വാട്ടർ അതോറിറ്റിയുടെ ആറ് ജില്ലാ ലാബുകളുടെയും അക്രഡിറ്റേഷന് നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നിലവില്‍ കേരളത്തില്‍ ദേശീയ അക്രഡിറ്റേഷനുള്ള ഒന്നിലധികം കുടിവെള്ള പരിശോധനാ ലാബറട്ടറികള് വാട്ടർ അതോറിറ്റിക്ക് മാത്രമാണുള്ളത്.
Read Also: വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ







































