വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം

By Staff Reporter, Malabar News
KWA
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളാ വാട്ടർ അതോറിറ്റിയുടെ ​ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം. കോഴിക്കോട്‌ മലാപ്പറമ്പിലും എറണാകുളത്ത് ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകളാണ്‌ ഇപ്പോള്‍ ദേശീയ അംഗീകാരം നേടിയിരിക്കുന്നത്. ഇതോടെ നാഷണൽ അക്രഡിറ്റേഷൻ ലഭിച്ച വാട്ടർ അതോറിറ്റി സ്‌ഥാപനങ്ങൾ മൂന്നായി ഉയർന്നു.

2017ല്‍ എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്‌റ്റേറ്റ് റഫറല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിനാണ് ആദ്യമായി ദേശീയ അക്രഡിറ്റേഷൻ ലഭിച്ചത്. വാട്ടർ അതോറിറ്റിയുടെ ആറ് ജില്ലാ ലാബുകളുടെയും അക്രഡിറ്റേഷന്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നിലവില്‍ കേരളത്തില്‍ ദേശീയ അക്രഡിറ്റേഷനുള്ള ഒന്നിലധികം കുടിവെള്ള പരിശോധനാ ലാബറട്ടറികള്‍ വാട്ടർ അതോറിറ്റിക്ക്‌ മാത്രമാണുള്ളത്‌.

Read Also: വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE