വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ

By Staff Reporter, Malabar News
k-rajan
റവന്യൂമന്ത്രി കെ രാജൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വില്ലേജ് ഓഫിസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ വില്ലേജ് ഓഫിസുകളെ കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഈ അഭിപ്രായങ്ങളെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

‘സംസ്‌ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ മുഴുവൻ പേർക്കും പല വിധത്തിലും ബന്ധപ്പെടേണ്ടി വരുന്ന പ്രധാനപ്പെട്ട വകുപ്പാണ് റവന്യൂ വകുപ്പ്. സാധാരണക്കാർക്ക് മുന്നിൽ റവന്യൂ വകുപ്പിന്റെ പ്രതീകവും പ്രതീക്ഷയുമായി നിലകൊള്ളുക എന്നതിനാണ് പ്രാമുഖ്യം നൽകുന്നത്. റവന്യൂ വകുപ്പിന്റെ മുഖം മിനുക്കിക്കൊണ്ട്, സമ്പൂർണ ഡിജിറ്റലൈസേഷൻ കൊണ്ടുവന്ന് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും’ റവന്യൂ മന്ത്രി വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE