ബാലുശ്ശേരി: എസ്‌റ്റേറ്റ് മുക്കിലെ കടകളിൽ നിന്നും മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. എസ്‌റ്റേറ്റ് മുക്കിലെ പഴയ ബൈക്കുകൾ വിൽക്കുന്ന കടയിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ കളവ് പോയത്.
പ്രായപൂർത്തിയാകാത്ത രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3 ബൈക്കുകൾ കണ്ടെടുക്കുകയും ചെയ്‌തു. പ്രതികളെ ചോദ്യം ചെയ്‌ത് വരികയാണ്. മോഷണസംഘത്തിലെ ഒരാളെ കൂടി പിടികിട്ടാനുണ്ട്. കസ്‌റ്റഡിയിലെടുത്ത പ്രതികളെ ജുവനൈൽ ജസ്‌റ്റിസിന് മുൻപാകെ ഹാജരാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
Read also: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും








































