താമരശ്ശേരി: ഈങ്ങാപ്പുഴ കരികുളം വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വേനക്കാവ് കാപ്പുമ്മൽ സതീശനെയാണ് വനപാലകർ പിടികൂടിയത്. ഇയാളിൽ നിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെടുത്തിട്ടുണ്ട്.
ഇയാളുടെ കൂടെ ഉണ്ടായിരുന്ന കരികുളം സ്വദേശികളായ ഉസ്മാൻ, സലീം, മുസ്തഫ എന്നിവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബിജുവിന്റെ നേതൃത്വത്തിൽ ബിഎഫ്ഒമാരായ ദീപേഷ്, ആസിഫ്, വാച്ചർ ലജുമോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read also: 14 കിലോ കഞ്ചാവ് കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ







































