മാനന്തവാടി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്‌ഡൗണിൽ ഇളവ് നൽകിയതോടെ വയനാട് മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. ഇന്നലെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ പല സമയത്തായി ഏറെ നേരം ഗതാഗതകുരുക്കുണ്ടായി. സെക്യൂരിറ്റി ജീവനക്കാരും ഡ്രൈവർമാരും ഏറെ പരിശ്രമിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത്.
ലോക്ക്‌ഡൗൺ ആയതിനാൽ മറ്റ് വാഹനങ്ങൾ കുറവായിരിക്കുമെന്ന് കരുതി പലരും റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടതാണ് വിനയായത്. ആശുപത്രികളിലേക്കുള്ള ആംബുലൻസുകൾ വരെ കുരുക്കിൽപെട്ടു. അത്യാസന്ന രോഗികളുമായി വാഹനങ്ങൾ പാഞ്ഞുവരുന്ന ആശുപത്രി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് ജാഗ്രത കാണിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Also Read: ഈ സ്‌കൂളിൽ പഠനം ഓൺലൈനായല്ല; വിദ്യാർഥികൾ ഇന്നുമുതൽ നേരിട്ടെത്തും







































