ഈ സ്‌കൂളിൽ പഠനം ഓൺലൈനായല്ല; വിദ്യാർഥികൾ ഇന്നുമുതൽ നേരിട്ടെത്തും

By Staff Reporter, Malabar News
idamalakkudi tribal school
ഇടുക്കി ഇടമലക്കുടി ഗവ.ട്രൈബൽ സ്‌കൂൾ
Ajwa Travels

ഇടുക്കി: കോവിഡ് പശ്‌ചാത്തലത്തിൽ മറ്റെല്ലാവരും വെർച്വൽ പഠനം തുടരുമ്പോൾ ഇടുക്കി ഇടമലക്കുടി ഗവ.ട്രൈബൽ സ്‌കൂളിൽ മാത്രം ഇന്നുമുതൽ വിദ്യാർഥികൾ നേരിട്ടെത്തും. ഊരുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യാത്തതും അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഓൺ‌ലൈൻ പഠനം അസാധ്യമായതുമാണ് ഓഫ്‌ലൈൻ ക്ളാസ് തന്നെ ആരംഭിക്കാമെന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കാൻ കാരണം.

കഴിഞ്ഞ ഒക്‌ടോബറിൽ കാട്ടാനക്കൂട്ടം മൊബൈൽ ടവർ തകർത്തതിനാൽ ഊരുകളിലെങ്ങും റേഞ്ചില്ല. ആയതിനാൽ തന്നെ ഓൺലൈൻ ക്‌ളാസുകൾ കുട്ടികളിലേക്ക് എത്തിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഇടമലക്കുടിയിലെ ഏക സർക്കാർ സ്‌കൂൾ കൂടിയാണിത്. 102 കുട്ടികളാണ് ഇവിടെയുള്ളത്. ഈ വർഷം ഒന്നാം ക്ളാസിലേക്ക് ഇതുവരെ 9 കുട്ടികൾ പ്രവേശനം നേടി. ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ളാസുകൾ നടത്താനാണു തീരുമാനം. ഇന്ന് ഒന്നും നാലും ക്ളാസുകളാണ് ആരംഭിക്കുന്നത്.

അതേസമയം പ്രധാനാധ്യാപകൻ ഉൾപ്പടെ 4 അധ്യാപകരും മറ്റു സ്‌ഥലങ്ങളിൽ നിന്നുള്ളവരാണെങ്കിലും കോവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും എടുത്തിട്ടുണ്ട്.

Read Also: ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE