ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഇടിമിന്നലോട് കൂടിയ മഴക്കും, ശക്‌തമായ കാറ്റിനുമാണ് സാധ്യതയുള്ളതെന്ന് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി.

കേരള തീരത്ത് 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള തീരത്ത് നിന്നും മൽസ്യ ബന്ധനത്തിനായി കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. കൂടാതെ ശക്‌തമായ മഴ  തുടരാൻ സാധ്യതയുള്ളതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്‌ഥാനത്ത് കാലവർഷം ജൂൺ 3ആം തീയതിയോടെ എത്തുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയത്‌. അതേസമയം കാലവർഷവുമായി ബന്ധപ്പെട്ട് കാലാവസ്‌ഥാ വകുപ്പിന്റെ രണ്ടാംഘട്ട പ്രവചനം ഇന്ന് ഉണ്ടാകും.

Read also : ബിഎസ്‌എൻഎൽ ടവറിൽ റീത്ത് വെച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE