‘ഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ’; കേന്ദ്രത്തിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് മമതാ ബാനര്‍ജി

By News Desk, Malabar News
Mamata-Banerjee
മമതാ ബാനർജി
Ajwa Travels

കൊല്‍ക്കത്ത: രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘കേന്ദ്രത്തിന്റെ അവകാശവാദം വെറും തട്ടിപ്പാണ്. കേന്ദ്രം എപ്പോഴും ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്. ബിഹാറിലെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഒന്നും സംഭവിച്ചില്ല’- മമത മാദ്ധ്യമളോടു പ്രതികരിച്ചു.

വാക്‌സിന്‍ ഡോസുകള്‍ക്ക് ഇടയിലുള്ള ഇടവേളകള്‍ പരിഗണിച്ചാല്‍, അര്‍ഹരായ വിഭാഗത്തിലുള്ളവര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ വേണ്ടിവരുമെന്നും മമത പറഞ്ഞു.

‘പശ്‌ചിമ ബംഗാളിലെ 10 കോടി വരുന്ന ജനസംഖ്യയില്‍ 1.4 കോടിയാളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കാനായി. കേന്ദ്രം സംസ്‌ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. ലഭിക്കുന്ന കുറച്ച് വാക്‌സിന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോകും. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കിയേ മതിയാകൂ’- മമത കൂട്ടിച്ചേര്‍ത്തു.

Kerala News: സൗമ്യയുടെ കുടുംബത്തോടൊപ്പം സർക്കാർ; മകന്റെ പേരിൽ പണം നിക്ഷേപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE