കിങ്സ്‌റ്റൺ: അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ. കിങ്സ്‌റ്റണിൽ നടന്ന മീറ്റിൽ 10.63 സെക്കൻഡിൽ ഓടിയെത്തിയാണ് ആൻ ഫ്രേസർ ഈ മിന്നും നേട്ടം സ്വന്തമാക്കിയത്.
യുഎസിന്റെ ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നറുടെ പേരിലുള്ള 10.49 സെക്കൻഡാണ് വനിതകളുടെ 100 മീറ്ററിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സമയം. അതേസമയം വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ 33 വർഷത്തിനിടെയുള്ള ഏറ്റവും മികച്ച സമയമാണ് ഷെല്ലി ആൻ ഫ്രേസർ കിങ്സ്‌റ്റണിൽ കുറിച്ചത്.
പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള ഷെല്ലി 2008, 2012 ഒളിമ്പിക്‌സുകളിലെ 100 മീറ്റർ വനിതാ ചാമ്പ്യൻ കൂടിയാണ്.
Read Also: കോവിഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡൻ






































