കോവിഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡൻ

By News Desk, Malabar News
Ajwa Travels

കൊച്ചി: കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ മരുന്നുകൾ ഉള്‍പ്പടെയുള്ള സഹായങ്ങളുമായി നടന്‍ മമ്മൂട്ടി. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മരുന്ന് വിതരണത്തിനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്. 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്‌തത്‌.

രമേശ് പിഷാരടിയോടൊപ്പാണ് മമ്മൂട്ടി സഹായങ്ങള്‍ കൈമാറിയത്. വിറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പള്‍സ് ഓക്‌സി മീറ്ററുകള്‍, സാനിറ്റൈസര്‍ എന്നിവ അദ്ദേഹം നല്‍കി. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരംനൽകിയ പിന്തുണ പദ്ധതിക്ക് കൂടുതൽ ഊർജമേകുമെന്ന് ഹൈബി ഈഡൻ എംപി ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read: ലോക്ക്‌ഡൗൺ; ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE