ലോക്ക്‌ഡൗൺ; ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്

By Syndicated , Malabar News
RSS delegates have no understanding of popular issues; The BJP blames
Ajwa Travels

എറണാകുളം: കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിൽ ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം വിലക്കി പോലീസ്. യോഗം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് ബിടിഎച്ച് ഹോട്ടലിന് നോട്ടീസയച്ചു. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ പ്രകാരം ഒരു തരത്തിലുള്ള യോഗവും ഹോട്ടലിൽ നടത്താനാവില്ലെന്ന് നോട്ടീസിൽ പറയുന്നു. പത്തു പേർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നത് എന്നായിരുന്നു ബിജെപിയുടെ വിശദീകരണം.

ബിജെപി നേതൃത്വവുമായി സംസാരിക്കുകയാണെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മൂന്നു മണിക്ക് ചേരാനിരുന്ന കോർ കമ്മിറ്റിക്ക് മുന്നോടിയായി പികെ കൃഷ്‌ണദാസ് അടക്കമുള്ള നേതാക്കൾ ഹോട്ടലിൽ എത്തിയിരുന്നു. യോഗം മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റുമെന്നാണ് സൂചന. കൊടകര കുഴൽപ്പണ കേസ് അന്വേഷണം അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിൽ ബിജെപി സംസ്‌ഥാന നേതൃത്വത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇന്നത്തെ കോർ കമ്മിറ്റിയോഗം.

Read also: കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE