തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പുതിയ വകഭേദം ഉണ്ടാകുമോയെന്ന പരിശോധനയിൽ കണ്ടെത്തലുകൾ ഉണ്ടായിട്ടില്ല. ഒമൈക്രോൺ ആണ് കണ്ടെത്തിയത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളിലും വർധന ഉണ്ടായിട്ടില്ല.
അതേസമയം, മെഡിക്കൽ കോളേജുകളിലെ കാഷ്വാലിറ്റികളിൽ എത്തിക്കുന്നവരിൽ അടിയന്തര ചികിൽസയും ഓപ്പറേഷനും ആവശ്യമുള്ളവർക്ക് റെഡ് ടാഗ് അണിയിക്കാനും നിർണായക സമയത്ത് ചികിൽസ നൽകാനുമുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയ ഈ പദ്ധതി ഉണ്ടാണ് തന്നെ സംസ്‌ഥാനത്തെ നാല് മെഡിക്കൽ കോളേജുകളിലും നടപ്പാക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
Most Read: റോഡിലെ അഭ്യാസ പ്രകടനങ്ങൾ ജനങ്ങൾക്കും റിപ്പോർട് ചെയ്യാം; വാട്‍സ്ആപ്പ് നമ്പറുമായി പോലീസ്