റോഡിലെ അഭ്യാസ പ്രകടനങ്ങൾ ജനങ്ങൾക്കും റിപ്പോർട് ചെയ്യാം; വാട്‍സ്ആപ്പ് നമ്പറുമായി പോലീസ്

By Team Member, Malabar News
Kerala Police Introduce Whatsapp Numbers To Report The Races In Road
Ajwa Travels

തിരുവനന്തപുരം: റോഡുകളിൽ നടക്കുന്ന അഭ്യാസപ്രകടനങ്ങളും, മൽസരയോട്ടവും മൂലമുള്ള അപകടങ്ങൾ കുറയ്‌ക്കുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി കേരള പോലീസ്. അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ല തോറും വാട്‍സ്ആപ്പ് അക്കൗണ്ടുകള്‍ തയ്യാറാക്കി. ഈ നമ്പറുകളിലേക്ക് നിയമലംഘനങ്ങളുടെ ഫോട്ടോ/വീഡിയോകളോടൊപ്പം സ്‌ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് റിപ്പോർട് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം- 9188961001, കൊല്ലം- 9188961002, പത്തനംതിട്ട- 9188961003, ആലപ്പുഴ- 9188961004, കോട്ടയം- 9188961005, ഇടുക്കി- 9188961006, എറണാകുളം- 9188961007, തൃശൂര്‍- 9188961008, പാലക്കാട്- 9188961009, മലപ്പുറം- 9188961010, കോഴിക്കോട്- 9188961011, വയനാട്- 9188961012, കണ്ണൂര്‍- 9188961013, കാസര്‍ഗോഡ്- 9188961014 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും നിയമലംഘനങ്ങൾ റിപ്പോർട് ചെയ്യാൻ നൽകിയിരിക്കുന്ന വാട്‍സ്ആപ്പ് നമ്പറുകൾ.

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മൽസരയോട്ടവും മൂലമുള്ള അപകടങ്ങളും മരണവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി കേരള പോലീസ് മുന്നോട്ട് വന്നിരിക്കുന്നത്. കൂടാതെ നിയമലംഘകരുടെ വിവരങ്ങള്‍ നല്‍കുന്ന ആളുകളുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: വൈദ്യുതി പോസ്‌റ്റ് വീണ് യുവാവ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്, നഷ്‌ടപരിഹാരം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE