തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. വെള്ളിയാഴ്ച സംസ്ഥാനത്ത് 480 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ നിലവിൽ പവന്റെ വില 35,400 ആയി കുറഞ്ഞു. കൂടാതെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4,425 രൂപയായി. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് സംസ്ഥാനത്ത് 1,560 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്.
കൂടാതെ ആഗോളവിപണിയിൽ സ്പോർട് ഗോൾഡ് വിലയിലും ഇടിവ് തുടരുകയാണ്. നിലവിൽ വില 0.6 ശതമാനം താഴ്ന്ന് ഔൺസിന് 1,784.16 ഡോളറായി. ഇതോടെ ഈ ആഴ്ച മാത്രം 5 ശതമാനത്തിന്റെ വിലയിടിവാണ് ഉണ്ടായത്. ഫെഡ് റിസർവിന്റെ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനമാണ് ഇപ്പോൾ വിപണിയെ ബാധിച്ചത്.
അതേസമയം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33 ശതമാനം ഉയർന്നു. 47,112 രൂപ നിലവാരത്തിലാണ് കമ്മോഡിറ്റി വിപണിയിൽ ഇപ്പോൾ വ്യാപാരം നടക്കുന്നത്.
Read also : കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ പുനഃരാരംഭിച്ചു







































