അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ന് മുകളിൽ തന്നെ തുടരുന്നു. 2,223 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 7 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,177 പേരാണ് രാജ്യത്ത് കോവിഡ് മുക്‌തി നേടിയത്. നിലവിൽ രാജ്യത്ത് സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 6,22,532 ആണ്. ഇതിൽ 6,01,308 പേരും ഇതുവരെ രോഗമുക്‌തരായി. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 1,782 ആണ്.
നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 19,442 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,93,212 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
Read also : ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം; കേന്ദ്ര ആരോഗ്യ മന്ത്രാലയം







































