ബംഗളൂരു: സംസ്ഥാനത്തെ കോളേജുകളിൽ ആഗസ്റ്റോടെ ക്ളാസുകൾ ആരംഭിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. ബിരുദ കോളേജുകളായിരിക്കും ആദ്യഘട്ടത്തില്‍ തുറക്കുക. ഇതിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും കോളേജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കും. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം വാക്സിനേഷന് ക്യാമ്പ് നടത്താനാണ് തീരുമാനം. 20 ലക്ഷം ഡോസ് വാക്സിനെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കോളേജുകള്‍ തുറക്കുക. അതേസമയം, കോവിഡ് വ്യാപനം പൂര്‍ണമായി അവസാനിക്കുന്നതുവരെ സ്കൂളുകളില്‍ ഓണ്‍ലൈനില്‍ തന്നെ അധ്യയനം തുടരാനാണ് തീരുമാനം.
Read also: കേരളാ പോലീസിൽ ഐഎസ്, സ്ളീപ്പർ സെൽ സാന്നിധ്യം; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്








































