ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധന; വിലക്ക് ഏർപ്പെടുത്തി സർക്കാർ

By Team Member, Malabar News
Fee Hike In Colleges In Kerala Banned By Government
Ajwa Travels

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധനയ്‌ക്ക്‌ വിലക്ക് ഏർപ്പെടുത്തി സർക്കാർ. അഡ്‌മിഷൻ ഫീസ് ഉൾപ്പടെയുള്ള ഫീസുകളിൽ ഒരു തരത്തിലുള്ള വർധനവും പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പടെയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.

വിദ്യാർഥികളുടെ അക്കാദമിക് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഫീസിൽ വർധന പാടില്ലെന്ന് നിർദ്ദേശം നൽകിയതെന്നും, അതേസമയം എല്ലാ അധ്യാപകർക്കും, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. സംസ്‌ഥാനത്ത് ഒക്‌ടോബർ 4ആം തീയതി തന്നെ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറന്നിരുന്നു.

മുഴുവൻ വിദ്യാർഥികളെയും പ്രവേശിപ്പിച്ചുകൊണ്ട് അവസാന സെമസ്‌റ്റർ ബിരുദാനന്തര ബിരുദ ക്‌ളാസുകളും, പകുതി വീതം കുട്ടികളെ വച്ച് ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ അവസാന സെമസ്‌റ്റർ ബിരുദ ക്‌ളാസുകളും നിലവിൽ സംസ്‌ഥാനത്ത് നടക്കുന്നുണ്ട്. ആഴ്‌ചയിൽ 25 മണിക്കൂർ ക്‌ളാസ് വരുന്ന വിധത്തിൽ ഓൺലൈൻ, ഓഫ്‌ലൈൻ ക്‌ളാസുകൾ സമ്മിശ്രമായാണ് നടത്തുന്നത്. എന്നാൽ എഞ്ചിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ളാസ് നടത്തുന്ന സംവിധാനം തുടരും.

Read also: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE