പഠന യാത്രകൾക്കും വിനോദ യാത്രകൾക്കും അനുമതിയായി

By News Bureau, Malabar News
minister-r-bindhu-
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രൊഫെഷണൽ കോളേജുകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താൻ അനുമതി നൽകുകയാണെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.

യാത്രാവേളയിൽ മാസ്‌ക്, സാനിറ്റൈസർ തുടങ്ങി കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിബന്ധനകൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് സ്‌ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്ന പശ്‌ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,135 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ 1,791 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,871 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 4 പേർക്കുമാണ്. 5.57 ശതമാനമാണ് ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

Most Read: ദിലീപ് തെളിവ് നശിപ്പിച്ചു, ഫോണിൽ കൃത്രിമം നടത്തി; ക്രൈം ബ്രാഞ്ച് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE