അബുദാബി: യുഎഇയില്‍ 1747 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ ആയിരുന്ന 1731 പേര് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയപ്പോൾ നാല് മരണവും രാജ്യത്ത് റിപ്പോർട് ചെയ്തു.
3,02,318 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവില്‍ 19,654 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
യുഎഇയില്‍ 6,32,907 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 6,11,442 പേര് രോഗമുക്തി നേടിയപ്പോൾ 1,811 ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
Most Read: തിരുവഞ്ചൂരിന് വധഭീഷണി; അതീവ ഗൗരവമുള്ളതെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും







































