24 മണിക്കൂറിൽ 2 കോവിഡ് മരണം; യുഎഇയിൽ 1,508 പുതിയ രോഗികൾ

By Team Member, Malabar News
UAE Covid
Ajwa Travels

അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 2 ആയി കുറഞ്ഞു. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,967 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 1,508 ആണ്. രാജ്യത്ത് ഇതോടെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 6,88,489 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആകെ ആളുകളുടെ എണ്ണം 1,463 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 6,65,593 പേരും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 20,929 ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് നടത്തിയ കോവിഡ് പരിശോധനകൾ കൂടിയായപ്പോൾ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകൾ 67 ദശലക്ഷം ആയി ഉയർന്നു. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎഇയിൽ ഇന്ന് മുതൽ പ്രവേശനം നൽകിയ സാഹചര്യത്തിൽ രാജ്യത്തുള്ള ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : കൊവാക്‌സിൻ; കാനഡയിൽ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE