കൊവാക്‌സിൻ; കാനഡയിൽ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകി

By Team Member, Malabar News
Covaxin
Ajwa Travels

ന്യൂഡെൽഹി: കാനഡയിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി കൊവാക്‌സിൻ. ഭാരത് ബയോടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി കൊവാക്‌സിൻ നിർമിച്ചത്. അനുമതി ലഭിച്ചാൽ കൊവാക്‌സിൻ സ്വീകരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് കാനഡയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങും. നിരവധി വിദ്യാർഥികളും, താൽക്കാലിക ജീവനക്കാരുമാണ് ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നത്.

ഇന്ത്യയിൽ വികസിപ്പിച്ച കോവിഷീൽഡിന് മാത്രമാണ് നിലവിൽ കാനഡയിൽ അംഗീകാരം നൽകിയിട്ടുള്ളത്. അതേസമയം കൊവാക്‌സിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കാനഡ സർക്കാരിന് സമർപ്പിച്ച അപേക്ഷയിൽ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് ഈ വാക്‌സിൻ ഫലപ്രദമാണെന്നും വ്യക്‌തമാക്കുന്നുണ്ട്.

വടക്കേ അമേരിക്കയിൽ കൊവാക്‌സിൻ വിതരണം ചെയ്യുന്നതിന് അമേരിക്കൻ കമ്പനിയുമായി ധാരണയിൽ എത്തിയതിന് പിന്നാലെയാണ് ഇപ്പോൾ കാനഡയിലെ അംഗീകാരത്തിനായി ഭാരത് ബയോടെക്ക് ശ്രമിക്കുന്നത്. കൂടാതെ അപേക്ഷ പരിഗണനയിൽ ആണെന്നാണ് കാനഡ ആരോഗ്യവകുപ്പ് വ്യക്‌തമാക്കിയത്‌.

Read also : കണ്ണൻ പട്ടാമ്പിക്കെതിരായ പീഡനപരാതി; അറസ്‌റ്റ്‌ വൈകുന്നു; മുഖ്യമന്ത്രിയെ സമീപിച്ച് യുവഡോക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE