ന്യൂഡെൽഹി: കുട്ടികളിൽ കോവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയായി. 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയായത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഎ) യാണ് അനുമതി നൽകിയത്.
അനുമതി നൽകാൻ വിദഗ്‌ധ സമിതി വെള്ളിയാഴ്‌ച ശുപാർശ ചെയ്‌തിരുന്നു. പരീക്ഷണത്തിന്റെ കൂടുതൽ വിശദാംശങ്ങളും വിദഗ്‌ധ സമിതി തേടിയിരുന്നു. നേരത്തെ 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കോർബെ വാക്‌സിൻ നൽകാനും സമിതി ശുപാർശ ചെയ്‌തിരുന്നു. നിലവിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്‌സിനാണ് പ്രധാനമായും നൽകുന്നത്.
Most Read: പാർട്ടി വിലക്ക് ലംഘനം; കെവി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ