ഇന്ത്യയുടെ കൊവാക്‌സിൻ അംഗീകരിച്ച് ജപ്പാൻ; യാത്രക്കാർക്ക് തടസമില്ല

By News Desk, Malabar News

ടോക്കിയോ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അംഗീകാരം നൽകി ജപ്പാൻ. ഏപ്രിൽ പത്ത് മുതൽ അംഗീകാരം പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന കൊവാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച യാത്രക്കാർക്ക് മറ്റ് തടസങ്ങൾ ഉണ്ടാകില്ലെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി വ്യക്‌തമാക്കി.

ഭാരത് ബയോടെക് നിർമിക്കുന്ന പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിൻ. ഇതിനൊപ്പം അസ്‌ട്രാസെനക്കയുടെ വാക്‌സേരിയ, ഫൈസറിന്റെ കൊമിർനാറ്റി, മൊഡേണ, ജാൻസീൻ വാക്‌സിനുകളും ജപ്പാൻ അംഗീകരിച്ചിട്ടുണ്ട്.

നേരത്തെ യുഎസും കൊവാക്‌സിൻ അംഗീകരിച്ചിരുന്നു. ലോകാരോഗ്യസംഘടന കൊവാക്‌സിൻ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. കൊവാക്‌സിൻ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് സാങ്കേതിക സമിതി വിലയിരുത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന വാക്‌സിൻ അംഗീകരിച്ചത്.

Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE