ജപ്പാനിൽ തുടർഭൂചലനം; 13 മരണം, വീണ്ടും സുനാമി മുന്നറിയിപ്പ്

തുടർച്ചയായി 155 തവണ ചലനങ്ങൾ ഉണ്ടായതായാണ് ഒടുവിലത്തെ റിപ്പോർട്. ഇന്ന് പുലർച്ചെയും ഭൂചലനം ഉണ്ടായി.

By Trainee Reporter, Malabar News
Earthquake in indonesia
Rep. Image
Ajwa Travels

ടോക്കിയോ: തുടർച്ചയായ ഭൂചലനങ്ങളിൽ വിറച്ചു ജപ്പാൻ. ഇന്നലെ മാത്രം 155 തവണയാണ് ഭൂചലനമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13  മരണം റിപ്പോർട് ചെയ്‌തു. ഹൊൻഷു ദ്വീപിലെ ഇഷികാവ പ്രവിശ്യക്ക് സമീപം കടലിൽ ഇന്നലെ വൈകിട്ട് നാലിന് (ഇന്ത്യൻ സമയം ഉച്ചക്ക് 1.30)ശേഷമാണ് ഭൂചലനമുണ്ടായത്. തുടർച്ചയായി 155 തവണ ചലനങ്ങൾ ഉണ്ടായതായാണ് ഒടുവിലത്തെ റിപ്പോർട്. ഇന്ന് പുലർച്ചെയും ഭൂചലനം ഉണ്ടായി.

ഇന്ന് പുലർച്ചെ ആറ് ശക്‌തമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇഷികാവയിൽ തുടർചലനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുവൽസര ദിനത്തിൽ ജപ്പാന്റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകൾ ഒരുമീറ്റർ ഉയരത്തിൽ ആഞ്ഞടിച്ചു. ഇതോടെ ജപ്പാനും ഉത്തര, ദക്ഷിണ കൊറിയകളും റഷ്യൻ മേഖലയിലെ ജനങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകി.

ഉയർന്ന തിരമാലയിൽ വീടുകൾക്ക് ഉൾപ്പടെ നാശനഷ്‌ടങ്ങൾ ഉണ്ടായി. അനേകം കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. തുറമുഖങ്ങളിൽ ഉണ്ടായിരുന്ന ബോട്ടുകൾ മുങ്ങി. വാജിമ പട്ടണത്തിൽ തീപിടിത്തമുണ്ടായി. പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. ഇതോടെ കൊടും തണുപ്പിൽ ആളുകൾ റോഡിലൂടെ അലമുറയിട്ട് ഓടി.

അതിവേഗ ട്രെയിൻ, വ്യോമഗതാഗതം ഉൾപ്പടെ മുടങ്ങി. പതിനായിര കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പലരെയും സൈനിക താവളങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. അതേസമയം, ജപ്പാനിലെ ഇന്ത്യക്കാരെ സഹായിക്കാനായി ഇന്ത്യൻ എംബസി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ചലനങ്ങൾ ഉണ്ടാവുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയ പശ്‌ചാത്തലത്തിൽ സഹായത്തിനായി ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE