പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം

പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറി ഡോ. സവീറ പർകാശ് ആണ് പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്നത്.

By Trainee Reporter, Malabar News
Dr. Zaveera Parkash
ഡോ. സവീറ പർകാശ്
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മണ്ണിൽ ചരിത്രം കുറിക്കാൻ ഡോ. സവീറ പർകാശ്. പാകിസ്‌ഥാൻ ചരിത്രത്തിൽ ആദ്യമായി ഒരു ഹിന്ദു സ്‌ത്രീ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്നുവെന്ന സുപ്രധാന സവിശേഷതയാണ് സവീറ പർകാശ് സ്വന്തമാക്കിയിരിക്കുന്നത്. ഖൈബർ പഖ്‌തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് സവീറ പർകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.

പാകിസ്‌ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മൽസരിക്കുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പർകാശ് 35 വർഷമായി പിപിപിയുടെ സജീവ പ്രവർത്തകനാണ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് 2022ൽ മെഡിക്കൽ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയാണ്.

സ്‌ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് സവീറ പറയുന്നു. ബുനെർ പാകിസ്‌ഥാന്റെ ഭാഗമായി 55 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു സ്‌ത്രീ ഇവിടെ നിന്ന് പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്നത്. 2024 ഫെബ്രുവരി എട്ടിനാണ് പാകിസ്‌ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

Kauthuka Vartha| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE