തയ്‌വാനിൽ അതിശക്‌തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പും നൽകി

തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

By Trainee Reporter, Malabar News
Earthquake_Malabar news
Rep. Image
Ajwa Travels

തായ്‌പേയ്: തയ്‌വാനിൽ അതിശക്‌തമായ ഭൂചലനം. തയ്‌വാൻ തലസ്‌ഥാനമായ തായ്‌പേയിലാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. പിന്നാലെ സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മൂന്ന് മീറ്റർ ഉയരത്തിൽ വരെ സൂനാമി തിരകൾ എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെ ആയിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്ക് മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംഭവത്തിൽ ആളപായവും നാശനഷ്‌ടവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1999ലായിരുന്നു ഇതിന് മുൻപ് സമാന രീതിയിൽ അതിശക്‌തമായ ഭൂചലനം ഉണ്ടായത്. അന്ന് റിക്‌ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഉണ്ടായത്. ഇതിൽ 2400 ആളുകൾ കൊല്ലപ്പെട്ടിരുന്നു.

Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE