24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് ബാധിതർ 1,500ന് താഴെ; മരണം 4

By Team Member, Malabar News
UAE Covid Case
Ajwa Travels

അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 1,500ന് താഴെയെത്തി. 1,410 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,399 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരാകുകയും ചെയ്‌തു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 1,975 ആയി ഉയർന്നു. യുഎഇയിൽ ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 6,92,964 ആണ്. ഇവരിൽ 6,69,953 പേരാണ് ഇതുവരെ രോഗമുക്‌തരായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 21,000ന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 21,036 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,74,480 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also: മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE