കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിലക്കി കോഴിക്കോട് കോര്പറേഷന്. 60 പേര് പങ്കെടുക്കുന്ന പ്രവര്‍ത്തക സമിതി യോഗം കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് കോര്പറേഷന് അറിയിച്ചു.
യോഗം നാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കില്ലെന്നും യോഗം പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുക്കും.
Also Read: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ല; ഹൈക്കോടതി







































