കാസർഗോഡ് : ജില്ലയിലെ പാണത്തൂർ വട്ടക്കയത്തും, പാറക്കടവിലും വീണ്ടും കാട്ടാന ഇറങ്ങി. നിരവധി കർഷകരുടെ കൃഷിയാണ് ഇവിടെയിറങ്ങിയ കാട്ടാന നശിപ്പിച്ചത്. കവുങ്ങ്, തെങ്ങ്, വാഴ എന്നിവയടക്കമുള്ള നിരവധി വിളകൾ ആനകൾ നശിപ്പിച്ചു.
വട്ടക്കയത്തെ മൂലപ്ളാക്കൽ ജോസഫ്, പാറക്കടവ് കിഴക്ക് പുറത്ത് മലയിൽ ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. കൂടാതെ പരിയാരത്തെ ജോൺസന്റെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി വലിയ തോതിൽ കൃഷി നശിപ്പിച്ചിരുന്നു.
കേരളം-കർണാടക അതിർത്തികളിലെ വനങ്ങളിൽ നിന്നാണ് നിലവിൽ ഈ പ്രദേശങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത്. കാട്ടാന ഉൾപ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം ഈ മേഖലയിൽ രൂക്ഷമായതിനെ തുടർന്ന് ഇവിടുത്തെ വനാതിർത്തികളിൽ സൗരോർജ വേലികൾ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ മിക്ക സ്‌ഥലങ്ങളിലും പ്രവർത്തനക്ഷമമല്ല. അതിനാൽ ഇവിടങ്ങളിലൂടെയാണ് കാട്ടാനകളും മറ്റ് വന്യ മൃഗങ്ങളും ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
Read also : ജിആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകൻ ബിജു മേനോൻ







































