ജിആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകൻ ബിജു മേനോൻ

By Staff Reporter, Malabar News
ammini-pilla-vettu-case-gr-indugopan
Representational Image
Ajwa Travels

എഴുത്തുകാരൻ ജിആര്‍ ഇന്ദുഗോപന്റെ കഥകളെ ആസ്‌പദമാക്കി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്‘ എന്ന ചെറുകഥയെ അടിസ്‌ഥാനമാക്കി എടുക്കുന്ന ചിത്രമാണ് ഇതിൽ ഏറ്റവും പുതിയത്. ബിജു മേനോനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്താണ് ചിത്രം ഒരുക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ശ്രീജിത്ത് തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്. 1980കളിലെ കഥ പറയുന്ന ചിത്രം ഒരു പിരിയോഡിക് ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകൻ അറിയിച്ചത്. ആഗസ്‌റ്റ്‌ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.

ചിത്രത്തിൽ അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ചെറുകഥയിൽ ഉള്ളത് പോലെയാണ് കേന്ദ്ര കഥാപാത്രവും കഥയും പോകുന്നതെന്നും, സിനിമയായതിനാല്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ശ്രീജിത്ത് പറയുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയും തീരുമാനിച്ച് കഴിഞ്ഞു. രണ്ടാഴ്‌ചക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read Also: ബയോ ബബിൾ ലംഘനം; മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE