മലപ്പുറം: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ. 149 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലുമായി 155 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. ജില്ലയിൽ ഇതുവരെ 11,79,104 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 9,29,733 പേർ ഒന്നാം ഡോസും 2,49,371 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 6,14,526 പുരുഷൻമാരും 5,64,371 സ്‌ത്രീകളും വാക്‌സിനേഷൻ നടത്തിയതായി കണക്കുകൾ വ്യക്‌തമാക്കുന്നു.
60 വയസിന് മുകളിൽ പ്രായമുള്ള 4,47,839 പേർ വാക്‌സിനേഷൻ നടത്തി. അതേസമയം, 45നും 60നും ഇടയിൽ പ്രായമുള്ള 4,48,451 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18 മുതൽ 44 വയസുവരെ പ്രായമുള്ള 2,82,814 പേർ വാക്‌സിനേഷൻ നടത്തി.
അതേസമയം, ജില്ലയിൽ ഇന്ന് 1553 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 1510 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 841 പേർ രോഗമുക്‌തി നേടി.
Most Read: മൊബൈൽ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചു







































