മൊബൈൽ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ റോഡിലൂടെ വലിച്ചിഴച്ചു

By Desk Reporter, Malabar News
Cruelty-against-migrant-worker
Ajwa Travels

കോഴിക്കോട്: ജില്ലയിലെ എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ കവർച്ചാ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് താമസിക്കുന്ന ബിഹാർ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍ കാക്കൂര്‍ സ്വദേശികളായ സനു കൃഷ്‌ണൻ, ഷംനാസ് എന്നിവരെ കൊടുവള്ളി പോലീസ് കസ്‌റ്റഡിയിലെടുത്തു.

അതിഥി തൊഴിലാളിയായ അലി അക്ബറിനോട് രണ്ട് മോഷ്‌ടാക്കൾ ചെയ്‌തിട്ടുള്ള ക്രൂരത അപലപനീയമാണെന്ന് എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു. ബൈക്കിലെത്തിയ മോഷ്‌ടാക്കൾ അദ്ദേഹത്തിന്റെ മൊബൈൽ തട്ടിപ്പറിക്കുകയും മീറ്ററുകളോളം റോഡിൽ വലിച്ചിഴക്കുകയും ചെയ്‌തു. കൊടുവള്ളി പോലീസ് സ്‌റ്റേഷനിൽ ബന്ധപ്പെട്ട് എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Most Read:  പോലീസുകാരെ നിർബന്ധിച്ച് സല്യൂട്ട് അടുപ്പിക്കുന്നു; തൃശൂർ മേയർക്കെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE