മലപ്പുറം: പെരിന്തല്‍മണ്ണ ആനമങ്ങാട് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി. പെരിന്തൽമണ്ണ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഒരു നാടൻ തോക്കും നാല് തിരകളും കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങൾ ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയത്.
വ്യാജ മദ്യ പരിശോധനയ്‌ക്കിടെ എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഒരു സ്‌കൂട്ടറും പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Malabar News: അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു





































