അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു

By News Desk, Malabar News
malabar nrews_azeekal port
Ajwa Travels

കണ്ണൂര്‍: വടക്കൻ മലബാറിന്റെ വികസനത്തിന് വേഗം കൂട്ടി അഴീക്കല്‍ തുറമുഖത്ത് നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. സർവീസിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ചരക്കുമായുള്ള കപ്പലിന്റെ കന്നിയാത്ര തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു.

അഴീക്കലില്‍ നിന്നും നേരിട്ട് കൊച്ചിയിലേക്കാണ് കപ്പലിന്റെ യാത്ര. കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍ വഴി അഴീക്കലിലേക്കും തിരിച്ചും സ്‌ഥിരം സര്‍വീസ് ആരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വലിയ ചരക്ക് കപ്പല്‍ പരീക്ഷണ അടിസ്‌ഥാനത്തില്‍ സര്‍വീസ് നടത്തുന്നത്.

കൂടുതല്‍ സര്‍വീസുകള്‍ സജ്‌ജമാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചരക്ക് കപ്പല്‍ ശനിയാഴ്‌ച അഴീക്കലില്‍ എത്തിയത്. കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍ വഴിയാണ് ‘എംവി ഹോപ് സെവന്‍’ എന്ന കപ്പല്‍ അഴീക്കലില്‍ എത്തിയത്.

Also Read: കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സിന്റെ പ്രൊഡക്‌ട്; വിഡി സതീശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE