ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണം;  കേരള കോൺഗ്രസ് (ബി)

സിനിമാ വകുപ്പ് കൂടി ലഭിക്കാൻ ഗണേഷ് കുമാർ താൽപര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

By Trainee Reporter, Malabar News
KB-Ganeshkumar
Ajwa Travels

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിലേക്കെത്തുന്ന കെബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി). നിലവിൽ ഗണേഷ് കുമാറിന് നൽകാൻ ഉദ്ദേശിക്കുന്ന വകുപ്പിനൊപ്പം സിനിമാ വകുപ്പ് കൂടി നൽകണമെന്ന് പാർട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സജി ചെറിയാനാണ് നിലവിൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗത വകുപ്പാണ് ഗണേഷ് കുമാറിന് നൽകുകയെന്നാണ് റിപ്പോർട്. സിനിമാ വകുപ്പ് കൂടി ലഭിക്കാൻ ഗണേഷ് കുമാർ താൽപര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2011ൽ ഉമ്മൻ‌ചാണ്ടി സർക്കാരിൽ വനം വകുപ്പിനൊപ്പം സിനിമാ വകുപ്പും ഗണേഷ് കൈകാര്യം ചെയ്‌തിട്ടുണ്ട്‌.

കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതുതായി മന്ത്രിസഭയിലേക്ക് വരുന്നത്. ഇരുവരും ഈ മാസം 29ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌  അധികാരമേൽക്കും. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്‌ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്. അതേസമയം, സോളാർ കേസിൽ ഉൾപ്പടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെ പ്രതിപക്ഷം എതിർക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചിരുന്നു. നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്‌ഥാനം നൽകാനായിരുന്നു ഇടതു മുന്നണിയുടെ തീരുമാനം. നവംബർ 20ന് സർക്കാരിന് രണ്ടര വർഷം പൂർത്തിയായിരുന്നു. എന്നാൽ, നവകേരള സദസ് നടക്കുന്നതിനിടെയാണ് പുനഃസംഘടന നീണ്ടുപോയത്.

Most Read| ഭാരത് ജോഡോ രണ്ടാംഘട്ടം; 6,200 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE