റിയാദ് : കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 1,207 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തത് റിയാദിലാണ്. അതേസമയം 1,195 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്തരായത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസം 14 പേർ കൂടി കോവിഡിനെ തുടർന്ന് മരണപ്പെട്ടു.
രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,96,516 ആയി ഉയർന്നു. ഇവരിൽ 4,76,643 പേർ ഇതിനോടകം തന്നെ രോഗമുക്തരാകുകയും ചെയ്തു. 7,921 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചത്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനമായി തുടരുകയാണ്. കൂടാതെ 1.6 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 307 എണ്ണവും റിയാദിലാണ്.
Read also : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു






































