ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,07,52,950 ആയി ഉയർന്നു.
44,459 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. അതേസമയം 911 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 4,58,727 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 2,98,88,284 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. 4,05,939 ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
2021 ജൂലൈ 8 വരെ 42,70,16,605 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതിൽ 17,90,708 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്‌തമാക്കുന്നു.
അതേസമയം വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത് 36,89,91,222 ഡോസ് വാക്‌സിനാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,23,173 ഡോസ് വാക്‌സിനാണ് ജനങ്ങൾക്ക് നൽകിയത്.
Most Read: മാദ്ധ്യമങ്ങളോട് അനാവശ്യ പ്രതികരണം നടത്തരുത്; പുതിയ മന്ത്രിമാരോട് പ്രധാനമന്ത്രി







































