മാദ്ധ്യമങ്ങളോട് അനാവശ്യ പ്രതികരണം നടത്തരുത്; പുതിയ മന്ത്രിമാരോട് പ്രധാനമന്ത്രി

By Staff Reporter, Malabar News
new guidelines by prime minister to the new minister
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായ പുതിയ മന്ത്രിമാർക്ക് ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങളോടുള്ള അനാവശ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് പ്രധാന ഉപദേശം. സ്‌ഥാനം നഷ്‌ടമായ മന്ത്രിമാരെയും മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു.

ഒഴിവാക്കപ്പെട്ട മന്ത്രിമാരുടെ സേവനങ്ങളെ പ്രകീർത്തിച്ച മോദി മുൻ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താനും അവരിൽ നിന്ന് ആവശ്യമായ ഉപദേശങ്ങൾ സ്വീകരിക്കാനും പുതിയ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.

പുനഃസംഘടനയുടെ ഭാഗമായി 12 മന്ത്രിമാരെയാണ് ഒഴിവാക്കിയത്. ആരോഗ്യമന്ത്രി ഹർഷവർധൻ, പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവരാണ് സ്‌ഥാനം നഷ്‌ടമായവരിൽ പ്രമുഖർ.

2022ൽ ഏഴ് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിസഭാ പുനഃസംഘടന ഇത്രയും വിപുലമായി നടത്തിയത്. ഈ സംസ്‌ഥാനങ്ങളിൽ നിന്നുളള മന്ത്രിമാരാണ് മന്ത്രിസഭയിൽ ഇടംപിടിച്ചവരിൽ കൂടുതലും.

Read Also: യുപി തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും മൽസരിക്കുമെന്ന് ഭീം ആര്‍മി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE