എറണാകുളം: ചോറ്റാനിക്കരയിൽ സിവിൽ പോലീസ് ഓഫിസർ ആത്‍മഹത്യ ചെയ്‌തു. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ ചന്ദ്രദേവ് എന്ന ഉദ്യോഗസ്‌ഥനാണ് മരിച്ചത്. സ്‌റ്റേഷനടുത്തുള്ള വാടക വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി ചോറ്റാനിക്കര സ്‌റ്റേഷനില്‍ ജോലി ചെയ്‌ത് വരികയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്‍മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
Read also: അർജന്റീനാ വിജയാവേശം അതിരുകടന്നു; പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്







































