വയനാട്: കല്‍പ്പറ്റ മേപ്പാടിയില്‍ വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ കെഎസ് ബേക്കറി നടത്തിപ്പുകാരന്‍ മണക്കാം വീട്ടില്‍ ഷിജു (40) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഷിജുവിനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേപ്പാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം ആത്‍മഹത്യയുടെ കാരണം വ്യക്‌തമല്ല. കടബാധ്യതയാണോ സംഭവത്തിലേക്ക് നയിച്ചതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
Most Read: ആദിവാസി ബാലന് മർദ്ദനം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്‍റ്റിൽ