ആദിവാസി ബാലന് മർദ്ദനം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്‍റ്റിൽ

By News Bureau, Malabar News
Ajwa Travels

തൃശൂർ: വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ അറസ്‍റ്റിൽ. കുറ്റിച്ചിറ സ്വദേശി മധുവിനെയാണ് പോലീസ് പിടികൂടിയത്. ജ്യുവനൈൽ ജസ്‌റ്റിസ് ആക്‌ട്, എസ്‍സി, എസ്‍ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇന്നലെയാണ് വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്‌റ്റലിലെ പത്താംക്ളാസുകാരനായ വിദ്യാർഥിക്ക് സുരക്ഷാ ജീവനക്കാരനിൽ നിന്നും മർദ്ദനമേറ്റത്. സംഭവത്തില്‍ മധുവിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. സംഭവത്തെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്‍ണൻ പട്ടിക വർഗ ഡയറക്‌ടറോട് റിപ്പോർട്ടും തേടിയിരുന്നു. പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും ബാലാവകാശ കമ്മീഷനും റിപ്പോര്‍ട് തേടിയിട്ടുണ്ട്.

ഡസ്‌കില്‍ തട്ടി പാട്ടുപാടുന്നതിനിടെ പിന്നിലൂടെയെത്തിയ സുരക്ഷാ ജീവനക്കാരനായ മധു എന്നയാള്‍ മുളവടിവച്ച് പുറത്ത് അടിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. ആദ്യം ഹോസ്‌റ്റല്‍ വാര്‍ഡനോടും പിന്നീട് സ്‌കൂളിലെത്തി അധ്യാപികയോടും കുട്ടി പരാതി പറഞ്ഞു.

ഇതിന് പിന്നാലെ അധ്യാപിക മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചു. വിദ്യാര്‍ഥിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ചാലക്കുടി താലൂക്ക് ഓഫിസിലുമെത്തിച്ച് ചികിൽസ നല്‍കി.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത എസ്‌സി, എസ്‌ടി കമ്മീഷന്‍ ജില്ലാ കളക്‌ടറോടും എസ്‌പിയോടും ട്രൈബല്‍ ഓഫീസറോടും റിപ്പോര്‍ട് തേടിയിരുന്നു.

Most Read: ശരണ്യയുടെ ആത്‍മഹത്യ; ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE