കലൂരിൽ യുവാവ് നടുറോഡിൽ ജീവനൊടുക്കി

By News Bureau, Malabar News
Ajwa Travels

കലൂർ: എറണാകുളത്ത് നടുറോഡിൽ യുവാവ് ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേൽപ്പിച്ചായിരുന്നു ആത്‌മഹത്യ. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്ത് കലൂരിനു സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വേഗത്തിൽ ആംബുലൻസ് ലഭിച്ചില്ല. സ്‌ഥലത്തെത്തിയ നോർത്ത് പോലീസാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Most Read: ആദിവാസി ബാലന് മര്‍ദ്ദനം; സുരക്ഷാ ജീവനക്കാരന് സസ്‌പെൻഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE