ഷാർജ: പുറംതൊഴിൽ ചെയ്യുന്ന മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ഇനി കാറ്റേറ്റ് ജോലി ചെയ്യാം. ചൂടിൽ നിന്ന് ആശ്വാസമേകാൻ ഫാനോടു കൂടിയ ‘തൊപ്പിക്കുട’ നൽകിയിരിക്കുകയാണ് അധികൃതർ. തൊപ്പിയുടെ അരികിലുള്ള ചെറുഫാനിൽ നിന്നാണു കാറ്റു ലഭിക്കുക.
ആദ്യഘട്ടത്തിൽ 50 തൊപ്പിക്കുട വിതരണം ചെയ്‌തതായി ഷാർജ മുനിസിപ്പാലിറ്റി അസിസ്‌റ്റന്റ് ഡയറക്‌ടർ ജനറൽ ഡോ. അബ്‌ദുല്ല അലി അൽ ഖൈദി അറിയിച്ചു. ഘട്ടംഘട്ടമായി കൂടുതൽ വിതരണം ചെയ്യും. പുനർസംസ്‌കരിച്ച സാധനങ്ങൾ കൊണ്ടു നിർമിച്ച ഭാരം കുറഞ്ഞ തൊപ്പിയിൽ സുരക്ഷിതമായാണ് ഫാൻ ഘടിപ്പിച്ചിട്ടുള്ളത്.
ഒരു തവണ ചാർജ് ചെയ്‌താൽ 3 മണിക്കൂർ തുടർച്ചയായി ഉപയോഗിക്കാം. തൊപ്പിയിൽ റിഫ്‌ളക്‌ടർ ഘടിപ്പിച്ചിട്ടുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന തൊപ്പിക്കുടകൾ വൈകാതെ ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.
Most Read: കാത്തിരിപ്പിന് വിരാമമാകുന്നു; ‘മാലിക്’ നാളെ മുതൽ ആമസോൺ പ്രൈമിൽ




































