പാലക്കാട് : വിദേശമദ്യ വിൽപന ശാലകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇനി മുതൽ പോലീസിനൊപ്പം എക്‌സൈസ് സംഘവും ഉണ്ടാകും. കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്‌ഥരെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിയോഗിച്ചു തുടങ്ങി.
പാലക്കാട് ജില്ലയിൽ ആകെ 21 വിദേശമദ്യ വിൽപന ശാലകളാണ് ഉള്ളത്. ഇതിൽ 7 എണ്ണമാണ് നിലവിൽ തുറക്കുന്നത്. ഇവിടങ്ങളിൽ നിലവിൽ എക്‌സൈസ് ഉദ്യോഗസ്‌ഥരും തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. 2 ഉദ്യോഗസ്‌ഥർ വീതമാണ് ഓരോ വിൽപന ശാലയിലും ഉണ്ടാകുക.
സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഉപഭോക്‌താക്കൾ വരിനിൽക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടത് ഈ ഉദ്യോഗസ്‌ഥന്റെ ഉത്തരവാദിത്വമാണ്. കൂടാതെ ഉപഭോക്‌താക്കൾ വരിനിൽക്കുന്നതും, വാഹനങ്ങൾ നിർത്തിയിടുന്നതും പൊതുജനങ്ങൾക്ക് തടസം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
കൂടാതെ തിരക്ക് അധികമുള്ള വിൽപന ശാലകളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും പോലീസുമായി ചേർന്ന് നടപടികൾ സ്വീകരിക്കണമെന്നും എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : നിയമസഭാ കയ്യാങ്കളി കേസ്; സർക്കാർ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്; നിർണായകം







































